സുൽത്താൻബത്തേരി: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.സുൽത്താൻബത്തേരി തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മ(80)നെയാണ് ആളൊഴിഞ്ഞ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ഇന്നലെ രാവിലെ പത്തരയോടെയാണ് പൊന്നമ്മയുടെ മൃതദേഹം വീട്ടിൽ നിന്ന് 300മീറ്റർ മാറിയുള്ള ആളൊഴിഞ്ഞ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെമുതൽ ഇവരെ കണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാരും സമീപവാസികളും തിരച്ചിൽ നടത്തിയിരുന്നു.ഇതിനിടയിലാണ് സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ തൊടുവട്ടിയിൽ പാതയോരത്തെ ആളൊഴിഞ്ഞ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കിണറിന്റെ വക്കിൽ പുതപ്പും, ഊന്നിനടക്കാൻ ഉപയോഗിക്കുന്ന വടിയും ഒരു ടോർച്ചും സമീപവാസി കാണുന്നത്. തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് പൊന്നമ്മയുടെ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സുൽത്താൻബത്തേരി പൊലിസും, ഫയർ ആന്റ് റെസ്‌ക്യുവിഭാഗവും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സുൽത്താൻ ബത്തേരി താലൂ്ക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർ്ട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വീട്ടുനൽകി. മക്കൾ: സിന്ദു, ബിന്ദു. മരുമക്കൾ: സജീവൻ, ശശി.

Leave a Reply

Your email address will not be published. Required fields are marked *