
മഞ്ചാല്‍ ക്രിക്കറ്റ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സാജുസ് അക്കോളി സംഘടിപ്പിച്ച സക്കീർ ഹുസൈൻ സ്മാരക എവറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് സമാപിച്ചു. ഫൈനലിൽ പിത്തനാസ് കുന്നമംഗലത്തെ പരാജയപ്പെടുത്തി ഫോറിൻസ് കുന്നമംഗലം വിജയികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ധനീഷ് ലാൽ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. നിയാസ് റഹ്മാൻ,എം വി ബൈജു, നവാസ് കരിങ്ങാം പുറത്ത്, അനീഷ്, റിഷാദ് ,സെമിം പനമുട്ടിൽ, സാജു പുതുക്കുടി പ്രസംഗിച്ചു