
പത്മശ്രീ ചെറുവയല്‍ രാമന് കാര്‍ഷിക സര്‍വ കലാശാലയുടെ ‘പ്രൊഫസ്സര്‍ ഓഫ് പ്രാക്ടീസ്’ പദവി നല്‍കും. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദത്തിലും സര്‍വ്വകലാശാലയുടെ മറ്റു ഗവേഷണ കേന്ദ്രങ്ങളിലും സ്വന്തം കൃഷിയിടത്തിലും ചെറുവയല്‍ രാമന്‍ തന്റെ അനുഭവജ്ഞാനം കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമായി പങ്കുവെക്കുക എന്നത് ലക്ഷ്യമിട്ടാണ് പദവി നല്‍കിയിരിക്കുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യവേ കൃഷി മന്ത്രിയും സര്‍വ്വകലാശാല പ്രോ ചാന്‍സലറുമായ പി പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ആനുകൂല്യങ്ങളും മറ്റും സര്‍വ്വകലാശാല ചട്ടങ്ങളനുസരിച്ചായിരിക്കും തീരുമാനിക്കുക. ചെറുവയല്‍ രാമന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് മന്ത്രി ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും ചെറുവയല്‍ രാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.