തിരുവനന്തപുരം: പ്രാർഥനാ പുണ്യം തേടി ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷം പൊങ്കാല നിവേദിച്ചു. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയാണ്. ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.

ചലച്ചിത്ര, ടെലിവിഷൻ താരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരുമടക്കം ഇത്തവണയും പൊങ്കാലയിടാൻ എത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പൊങ്കാലയിട്ടു. പൊങ്കാലയിടാനെത്തിയതിനു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ത്രീകളുടെ ഉന്നമനത്തിനും ലോകസമാധാനത്തിനുമായാണ് പൊങ്കാലയിടുന്നതെന്നും അവർ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ വീടിനു മുന്നിലാണ് ദീപദാസ് മുൻഷി പൊങ്കാലയിട്ടത്. കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസും ഒപ്പമുണ്ടായിരുന്നു. ഇന്നു രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *