ഭൂമി തരം മാറ്റാൻ അപേക്ഷകൾ കെട്ടി കിടക്കുന്ന സാഹചര്യത്തിൽ പ്രശ്നനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യ മന്ത്രി യോഗം വിളിച്ചു. റവന്യൂ , കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. 1.27 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

കൃത്യമായ കാരണം വ്യക്തമാക്കാതെ ആര്‍ഡിഒമാര്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ തള്ളുന്നതെന്ന പരാതി വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടുന്നത്.

ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്നും തരംമാറ്റല്‍ അപേക്ഷകള്‍ അകാരണമായി നിരസിക്കപ്പെടുന്നുവെന്നും വിവിധ ഓഫിസുകള്‍ക്കെതിരെ പരാതി വ്യാപകമായിരുന്നു. ഓഫിസില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ മര്യാദയോടെ പെരുമാറുന്നില്ലെന്നും അപേക്ഷകള്‍ സംബന്ധിച്ച് വ്യക്തമായ മറുപടി പോലും പറയാതെ തിരിച്ചയയ്ക്കുന്നുവെന്നും പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *