ന്യൂഡല്‍ഹി: ബോക്സിംഗില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലി നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു.
ഇത്തവണ അദ്ദേഹം ഹരിയാനയില്‍ ഭിവാനി- മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *