ഷഹബാസ് കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം എട്ടിന് വിധി പറയും.കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമത്തിന്റെ ആനുകൂല്ല്യം നല്‍കരുതെന്ന് ഷഹബാസിന്റെ അഭിഭാഷകന്‍. നിയമസംവിധാനത്തില്‍ വിശ്വാസമുണ്ടെന്ന് ഷഹബാസിന്റെ പിതാവ് വ്യക്തമാക്കി.
തമരശ്ശേരിയിലെ പത്താംകാസുകാരന്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ 6 പേരുടെ ജാമ്യാപേക്ഷയില്‍ വിശദമായ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കുട്ടികള്‍ എന്ന ആനുകൂല്യം കേസില്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ക്ക് നല്‍കരുതെന്നും ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഷഹബാസിന്റെ കുടുംബം കോടതിയില്‍ വാദിച്ചു. നിതി പീഛത്തില്‍ വിശ്വാസമുണ്ടെന്നു മുതിര്‍ന്ന ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് കൂടുതല്‍ അന്വേഷന്നം നടത്തണമെന്നും ഷഹബാനിന്റെ പിതാവ് പറഞ്ഞു.
അവധിക്കാലം ആയതുകൊണ്ട്തന്നെ 6 പേരെ രക്ഷിതാക്കള്‍ക്ക് ഒപ്പം വിടണമെന്നും ഇത്രയും ദിവസം ജയിലില്‍ കിടന്നത് ശിക്ഷയായി കാണണം എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവ് അടങ്ങുന്ന പെന്‍ഡ്രൈവ് കോടതിയില്‍ ഹാജരാക്കി.വിശദമായ വാദം കേട്ട കോടതി വിധിപറയുന്നത് ഈ മാസം 8 ലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.