കോഴിക്കോട് : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നും 221.89 ഗ്രാം എംഡിഎംഎയുമായി പിടിച്ച കേസിലെ അഞ്ചാം പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി. മെഡിക്കല്‍ കോളേജ് വെള്ളിപറമ്പ് സ്വദേശി പടിഞ്ഞാറെ നടുവത്ത് വീട്ടില്‍ റിഥു ബര്‍ഷാദ് (29 വയസ്സ്)നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.
ജനുവരി 21 ന് രജിസ്റ്റര്‍ ചെയ്ത ഈ കേസ്സില്‍ ഉള്‍പ്പെട്ട പ്രതി വിദേശത്തേക്ക് മുങ്ങിയതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് LOC പുറപ്പെടുവിക്കുകയായിരുന്നു .കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെക്കുകയും കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ എസ് ന്റെ നേതൃത്വത്തില്‍ എസ് സിപിഒ മാരായ വിജീഷ് , വിപിന്‍ എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ടാന്‍സാനിയന്‍ സ്വദേശികള്‍ ഉള്‍പ്പെടെ ഒന്‍പത് പ്രതികള്‍ ഉള്ള കേസില്‍ 7 പേര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.