സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ നിശാക്ലബ്ബിലെ പാര്‍ട്ടിയിലേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ബി.ജെ.പി നടപടിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്ര. പാർട്ടിയിലെ പ്രതിസന്ധിക്കിടെ രാഹുൽ ഗാന്ധി നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിനെയാണ് മഹുവാ വിമർശിച്ചത്.

‘രാഹുൽ ഗാന്ധിയോ മറ്റാരെങ്കിലുമൊ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാർട്ടിയിലായാലും അത് ഈ ഭൂമിയിൽ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?, ബിജെപിയുടെ ട്രോളന്മാർ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം. അല്ലാതെ ചായക്കപ്പിൽ ബിയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്, മഹുവ മൊയ്ത്ര ട്വീറ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *