നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ന്യായമായ വിജയപ്രതീക്ഷ മണ്ഡലത്തിലും സംസ്ഥാനത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേരാവൂരിൽ ഇത്തവണ ശക്തമായ മത്സരമാണ് നടന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞത് ആത്മവിശ്വാസം നൽകാനായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഭൂരിപക്ഷം കുറയുമെന്ന് പറയാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് വീട് വെച്ചുനൽകുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. വീട് എവിടെ നിർമ്മിക്കും എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും ഇത്തരം ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാർട്ടിയിലെ നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *