ലാഹോര്‍: പാകിസ്ഥാനിലെ ഹൈദരബാദിലെ ഗ്യാസ് സിലിണ്ടര്‍ ഫില്ലിങ് ഷോപ്പിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. നീറുങ്കോട്ട് യുസി-8ലെ മിര്‍ നബി ബക്‌സ് ടൗണ്‍ റോഡിനോട് ചേര്‍ന്നുള്ള സച്ചാ ബച്ചാ ഹോസ്പിറ്റലിന്റെ താഴത്തെ നിലയിലുള്ള എല്‍പിജി സിലിണ്ടര്‍ ഫില്ലിങ് കടയിലാണ് പൊട്ടിത്തെറിയുണ്ടായത്.

അറുപതില്‍ അധികം ആളുകള്‍ക്ക് പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ലിയാഖത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്നും നിരവധി പേരെ വിദഗ്ധ ചികിത്സയ്ക്കായി കറാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അതില്‍ ഏഴുപേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *