കുന്ദമംഗലം:കുന്ദമംഗലം എ.എം.എൽ. പി സ്കൂളിൽ നടന്ന കുന്ദമംഗലം ഉപജില്ലാതല പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.കുന്ദമംഗലം സബ്ജില്ല എ.ഇ.ഒ ശ്രീ കെ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ ഫാത്തിമ ജെസ്ലിൻ നിർവഹിച്ചു.പി ടി എ പ്രസിഡന്റ്‌ കെ. കെ ഷമീൽ അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ എം ഷാജു മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ ടി മുജീബുദീൻ മാസ്റ്റർ,ജി മുജീബ് റഹ്മാൻ മാസ്റ്റർ,പി ടി എ വൈസ് പ്രസിഡന്റ്‌ അബ്ദുസലാം,ഷഫീഖ്, അഭിലാഷ്, ഡോ. ത്വൽഹത് എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി പി ഷെറീന ടീച്ചർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *