
പത്തനംതിട്ട:കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പ്രതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം
പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പത്തനംതിട്ട കോയിപ്രം സിഐയെ സസ്പെന്‍ഡ് ചെയ്തു. കഞ്ചാവ് ബീഡി വലിച്ചതിന് കസ്റ്റഡിയിൽ എടുത്തയാൾക്ക് മർദനം ഏറ്റെന്ന കണ്ടെത്തലിലാണ് നടപടി.കസ്റ്റഡിയിൽ എടുത്തു വിട്ടയച്ച പത്തനംതിട്ട വരയന്നൂർ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മർദനം സ്ഥിരീകരിച്ചതോടെയാണ് കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.