തൃശൂര്‍: കുന്നംകുളത്ത് ഓട്ടോറിക്ഷ കിണറ്റില്‍ വീണ് അപകടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇലക്ട്രിക് ഓട്ടോ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി കിണറ്റില്‍ വീഴുകയായിരുന്നു. ഓട്ടോയില്‍ ഇരുന്ന് കളിക്കുകയായിരുന്ന മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു. നിസാര പരിക്കുകളോടെ കുട്ടിയെ രക്ഷപ്പെടുത്തി.

വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകര്‍ത്താണ് ഓട്ടോ കിണറ്റില്‍ വീണത്. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികള്‍ കിണറ്റില്‍ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വര്‍ഗീസിന്റെ മകള്‍ എല്‍സയെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *