കുന്ദമംഗലം : ജനാധിപത്യത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തി ഭരണത്തിലേറിയ സംഘ് പരിവാർ ഭരണകൂടം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി ജനാധിപത്യ പ്രതിഷേധങ്ങളെ നിശബ്ദമാക്കുകയാണെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നുഹംസ പറഞ്ഞു. ‘ജനാധിപത്യ പ്രതിഷേധങ്ങളെ നിശബ്ദമാക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങുക’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിൽ നടത്തിയ സായാഹ്‌ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. പി. ഉമർ അധ്യക്ഷത വഹിച്ചു. കാസിം പടനിലം, സലീം മേലേടത്ത്, എം.പി. അബൂബക്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.എ. സുമയ്യ, എൻ. ജാബിർ, എം.സി.മജീദ്, ഇ. അമീൻ, പി.പി. മജീദ്, പി.പി. ആമിന, റൻതീസ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *