കോഴിക്കോട്: ജില്ലാ നിയമസേവന അതോറിറ്റിയുടെ ഇടപെടൽ മൂലം ബാലുശ്ശേരി കാരുണ്യ ഫാർമസിയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് ആറുമണിവരെ ആക്കി വർദ്ധിപ്പിച്ചു. നിലവിലെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ അഞ്ചു മണിവരെയായിരുന്നു.

എന്നാൽ ഇത് രോഗികൾക്ക് ഏറെ പ്രയാസകരമാണെന്ന് മനസിലാക്കിയ ജില്ലാ നിയമസേവന അതോറിറ്റിയുടെ പാരാലീഗൽ വളണ്ടിയർ ചന്ദ്രൻ ഇയാട് വിഷയം ജില്ലാ നിയമസേവന അതോറിറ്റിയിൽ ബോധിപ്പിച്ച് പരാതിയിൽ നടന്ന അദാലത്തിലാണ് തീരുമാനമായത്.

ഓൺലൈൻ അദാലത്തിൽ ചന്ദ്രൻ ഇയ്യാട്, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ജീവൻ ബാബു ഐഎഎസ്, ഡിസ്ട്രിക്ട് മാനേജർ ബൈജു പങ്കെടുത്തു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എംപി ഷൈജൽ അദാലത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *