ന്യൂഡല്‍ഹി: ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രമാണെന്നും ഇനിയും ഇരുപത് വര്‍ഷം കൂടി എന്‍ഡിഎ സര്‍ക്കാര്‍ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതില്‍ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്’, പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവര്‍ക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *