*മത്സ്യതൊഴിലാളികളുടെ വിവരം ശേഖരിക്കാൻ സർവേ* മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വിവരം ശേഖരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സോഷ്യോ ഇക്കണോമിക് സെന്‍സസുമായി മത്സ്യതൊഴിലാളികള്‍ സഹകരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യർഥിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ജിഐഎസ് അധിഷ്ഠിത ഫീല്‍ഡ്തല ഡാറ്റ ശേഖരിക്കുന്നത്. ഇതിനായി ഉള്‍നാടന്‍ മേഖലയില്‍ കോഴിക്കോട് ഫിഷറീസ് വകുപ്പിലെ പഞ്ചായത്ത് തല അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെയും, കടല്‍ മേഖലയില്‍ സാഗര്‍ മിത്രമാരെയും നിയമിച്ചിട്ടുണ്ട്. ഫോണ്‍: 0495-2383780.*കെല്‍ട്രോണ്‍ കോഴ്‌സുകൾ* കെല്‍ട്രോണിന്റെ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് 2024-25 അധ്യായന വര്‍ഷം പ്രവേശനം ആരംഭിച്ചു. 1) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് (ഒരു വര്‍ഷം). 2) സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷന്‍ എഫക്ട് ( മൂന്ന് മാസം). 3) ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്‍ഡ് എഐ (ആറ് മാസം). 4) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് (എട്ട് മാസം) 5) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ മാനേജ്‌മെന്റ് (ഒരു വര്‍ഷം) 6) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ഒരു വര്‍ഷം) 7) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ, ആറ് മാസം) 8) വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി (മൂന്ന് മാസം) 9) കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് റൂട്ടിങ് ആന്‍ഡ് സ്വിച്ചിങ് ടെക്‌നോളജി 10) ഡിപ്ലോമ ഇന്‍ ഫുള്‍സ്റ്റാക് വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് യൂസിങ് ജാവ ആന്റ് പൈത്തണ്‍ 11) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ യു ഐ/യുഎസ് ഡിസൈന്‍ 12) ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വര്‍ഷം) എസ്എസ്എല്‍സി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള, സര്‍ക്കാര്‍ അംഗീകൃത നോര്‍ക്ക അറ്റസ്റ്റേഷന്‍ യോഗ്യമായ കോഴ്‌സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് എത്തണം. ഫോണ്‍: 0495-2301772. മെയിൽ: kkccalicut@gmail.com*അനസ്‌തെറ്റിസ്റ്റ് അഭിമുഖം അഞ്ചിന്* കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ എച്ച്ഡിഎസി ന് കീഴില്‍ അനസ്‌തെറ്റിസ്റ്റ്ന്റെ ഒരു ഒഴിവിലേക്ക് 1,00,000 രൂപ മാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത, എംഡി/ഡിഎന്‍ബി ഇന്‍ അനസ്‌തേഷ്യോളജി, ഡിഎ വിത്ത് എക്‌സ്പീരിയന്‍സ്. പ്രായപരിധി 18-45. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ അഞ്ചിന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.*വിമുക്തഭടന്മാരുടെ ആശ്രിതർക്ക് അപേക്ഷിക്കാം* ആരോഗ്യവകുപ്പിന് കീഴിലെ തലയോലപ്പറമ്പ് (കോട്ടയം), പെരിങ്ങോട്ടുകുറിശ്ശി (പാലക്കാട്), കാസര്‍ഗോഡ് സര്‍ക്കാര്‍ ജെപിഎച്ച്എന്‍, തിരുവനന്തപുരം പിഎച്ച്എന്‍ ട്രെയിനിങ് സെന്ററുകളിൽ ആഗസ്റ്റില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷത്തെ എഎന്‍എം കോഴ്‌സില്‍ ചേരാന്‍ വിമുക്തഭടന്മാരുടെ ആശ്രിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ട്സും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ് സൈറ്റില്‍ (https://dhs.kerala.gov.in) ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്‌ത്, പൂരിപ്പിച്ച അപേക്ഷകള്‍, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ചതിന്റെ ഒറിജിനല്‍ ചലാന്‍ സഹിതം ജൂലൈ ആറിന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ജെ പി എച്ച് എന്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പലിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, ഗവ. ജെ പി എച്ച് എന്‍ ട്രെയിനിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0495-2771881. *ദര്‍ഘാസ് ക്ഷണിച്ചു*കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ മഹീന്ദ്ര ബോലീറോ/ടാറ്റ സുമോ മാരുതി എര്‍ട്ടിഗ/ സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട അമേസ്, ഷെവര്‍ലൈറ്റ് എന്‍ജോയ്/ടാറ്റാ ഇന്‍ഡിഗോ വിഭാഗത്തിലുളള നാല് വാഹനങ്ങള്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 വൈകീട്ട് നാല്. ഫോണ്‍: 0495-2720744.*റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു*കോഴിക്കോട് ജില്ലയില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ വുമണ്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-എസ് സി (കാറ്റഗറി നം. 287/2023), വുമണ്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) ഫസ്റ്റ് എന്‍സിഎ-മുസ്ലീം (കാറ്റഗറി നം. 290/2023) എന്നീ തസ്തികയുടെ ചുരുക്കപ്പട്ടികയുടെ പകര്‍പ്പ് പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. *അപേക്ഷാ തീയതി നീട്ടി*ഐഎച്ച്ആര്‍ഡിയുടെ കീഴിലെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പിജിഡിസിഎ റെഗുലര്‍ കോഴ്സിലേക്ക് അപേക്ഷിക്കേണ്ട തീയതി ജൂലൈ എട്ട് വരെ നീട്ടി.പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ തീർപ്പാക്കാൻ മേഖല അദാലത്ത്നടത്തും : മന്ത്രി വി ശിവൻകുട്ടിപൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിന് മൂന്ന് മേഖകളിൽ അദാലത്തുകൾ നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപ്പ് അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 26ന് എറണാകുളത്ത് അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും മധ്യമേഖലാ അദാലത്തും നടത്തും. കോട്ടയം, ഇടുക്കി, എറണാകുളം പാലക്കാട്, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മധ്യമേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 5 ന് കൊല്ലത്ത് തെക്കൻ മേഖല അദാലത്ത് സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് തെക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. ആഗസ്റ്റ് 12 ന് കോഴിക്കോട് വടക്കൻ മേഖലാ അദാലത്തും നടത്തും.കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരാണ് വടക്കൻ മേഖലാ അദാലത്തിൽ പങ്കെടുക്കുക. അദാലത്തുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ, അഡീഷണൽ ഡയറക്ടർമാർ, ജോയിന്റ് ഡയറക്ടർമാർ തുടങ്ങിയവരും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ബന്ധപ്പെട്ട സെക്ഷൻ സൂപ്രണ്ടുമാരും സെക്ഷൻ ക്ലാർക്കുമാരും പങ്കെടുക്കും. ഫയൽ അദാലത്തിൽ പരിഗണിക്കുന്ന ഫയലുകളുടെ കട്ട് ഓഫ് തീയതി 2023 ഡിസംബർ 31 ആണ്. അദാലത്തിൽ ഉൾക്കൊള്ളിക്കേണ്ട ഫയലുകൾ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ., ആർ.ഡി.ഡി., ഡി.ഡി. ഓഫീസുകളിൽ നൽകാവുന്നതാണെന്നും മന്ത്രി പറഞ്ഞു.വിവിധ കാരണങ്ങളാൽ ഫിറ്റ്‌നസ് അനുവദിക്കാത്ത സ്‌കൂൾ കെട്ടിടങ്ങൾക്ക് താൽക്കാലികമായി ഫിറ്റ്‌നസ് നൽകാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ജൂൺ 10 ന് ചേർന്ന യോഗത്തിൽ നടത്തിയ ചർച്ചയിലാണ് ഈ തിരുമാനമെടുത്തത്. കുട്ടികൾക്ക് യാതൊരു വിധ അപകടങ്ങളും ഉണ്ടാക്കാൻ സാധ്യത ഇല്ലാത്ത കെട്ടിടങ്ങൾക്കാണ് ഇത്തരത്തിൽ ഫിറ്റ്‌നസ് നൽകുക. എന്നാൽ ഈ തീരുമാനം മനസിലാക്കാതെ ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എങ്കിലും നടപടികൾ സ്വീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.പൊതുവിഭ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, ഒഡേപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ എ, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ കെ, കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.പി.എൻ.എക്സ്. 2685/2024സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ വർഷത്തെ കലോത്സവം പുതുക്കിയ മാന്വൽ അനുസരിച്ചാകും സംഘടിപ്പിക്കുക. ഇതിനുള്ള പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കാലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ ഒരിനം മത്സര ഇനമായി തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. റ്റി.റ്റി.ഐ., പി.പി.റ്റി.റ്റി.ഐ. കലോത്സവം സെപ്തംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്തംബർ 25, 26, 27 തീയതികളിലും ശാസ്ത്രമേള ആലപ്പുഴ ജില്ലയിൽ നവംബർ 14, 15, 16, 17 തീയതികളിൽ നടത്തും. കരിയർ ഗൈഡൻസ് ദിശ എക്‌സ്‌പോ ഒക്ടോബർ 5, 6, 7, 8, 9 തീയതികളിൽ തൃശൂർ ജില്ലയിലാണ് നടത്തുന്നത്.പി.എൻ.എക്സ്. 2686/2024സംസ്ഥാന സ്‌കൂൾ കായികമേള ഇനി മുതൽ ഒളിമ്പിക്‌സ് മാതൃകയിൽഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഒളിംപ്ക്‌സ് മാതൃകയിൽ എറണാകുളത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഒക്ടോബർ 18, 19, 20, 21, 22 തീയതികളിലായിരിക്കും ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്പോർട്സ് മേള. മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും തയ്യാറാക്കും. കൂടുതൽ മത്സര ഇനങ്ങൾ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നാല് വർഷത്തിൽ ഒരിക്കൽ ഒളിമ്പിക്സ് മാതൃകയിലായിരിക്കും സ്പോർട്സ് മേള നടക്കുക. ഒളിമ്പിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.പി.എൻ.എക്സ്. 2687/2024ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ സമഗ്ര ഗുണമേന്മാ പദ്ധതിനടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടിസമഗ്രശിക്ഷാ കേരളത്തിന്റെ കീഴിൽ ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ ഈ വർഷം സമഗ്ര ഗുണമേന്മാ പദ്ധതി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും കുട്ടികൾ ഓരോ ഘട്ടത്തിലും ആർജ്ജിക്കേണ്ട ശേഷികൾ നേടി എന്ന് ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.കൂടാതെ പഠനപ്രവർത്തനങ്ങളിൽ പ്രയാസം നേരിടുന്ന വിദ്യാർഥികളെ കണ്ടെത്തി പിന്തുണ നൽകുന്നതിന് അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ കുട്ടികൾക്കായി ഹെൽപ്പിംഗ് ഹാൻഡ് എന്ന പേരിൽ പഠനപോഷണ പരിപാടി നടപ്പിലാക്കും. കുട്ടികളിൽ വായനാശീലം വളർത്താൻ സ്‌കൂൾ ലൈബ്രറികളെയും ക്ലാസ് ലൈബ്രറികളെയും ശാക്തീകരിക്കും. ലൈബ്രറികളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ കുട്ടികളെ സ്വതന്ത്രവായനക്കാരായി മാറ്റുവാനാകുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 14 ഡയറ്റുകളെയും 5 വർഷം കൊണ്ട് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് പദ്ധതി നടപ്പാക്കും. ഈ വർഷം പാലക്കാട്, തൃശൂർ, ഇടുക്കി എന്നീ മൂന്നു ഡയറ്റുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും. ഈ മൂന്നു ഡയറ്റുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 21.4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ മോഡൽ ഓട്ടിസം കോംപ്ലക്‌സും സജ്ജീകരിക്കുന്നതിന് രണ്ട് കോടി എഴുപത് ലക്ഷം രൂപ വീതം ആകെ 37.8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീരദേശ മേഖലയിൽ നിന്നും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അക്കാദമിക, സാമൂഹിക, കായികപരമായ വികാസം സാധ്യമാക്കുന്നതിന് ബീച്ച് ടു ബെഞ്ച് എന്ന പേരിൽ പദ്ധതി നടപ്പാക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് 121. 23 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സഹായ ഉപകരണങ്ങളുടെ വിതരണം, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം, പെൺകുട്ടികൾക്കുള്ള സ്റ്റൈപ്പന്റ്, ഓട്ടിസം സെന്ററുകളുടെ പ്രവർത്തനം, തെറാപ്പി സേവനങ്ങൾ, ചങ്ങാതിക്കൂട്ടം, കിടപ്പിലായ കുട്ടികൾക്കുള്ള പരിപാടികൾ എന്നിവയാണ് നടപ്പിലാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ.പി.എൻ.എക്സ്. 2688/2024ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങുംസംസ്ഥാനത്തെ 11, 12 ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിൽ എൻ.സി.ഇ.ആർ.ടി. തയ്യാറാക്കിയതും കേരള എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയതുമായ പാഠപുസ്തകങ്ങളാണ് ഹയർ സെക്കൻഡറിയിൽ ഉപയോഗിക്കുന്നത്.ഇതിൽ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ 2006 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയ്യാറാക്കിയതാണ്. 2013 ൽ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ പാഠപുസ്തകങ്ങളും നിലവിൽ ഉപയോഗിക്കുന്നു. ആദ്യഘട്ടം എസ്.സി.ഇ.ആർ.ടി. കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് നടക്കുക (ഭാഷാ വിഷയങ്ങൾ, ഗാന്ധിയൻ സ്റ്റഡീസ്, ആന്ത്രോപോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ). ഹയർ സെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ച് ഈ മാസം തന്നെ വിപുലമായ അക്കാദമിക ശിൽപശാല എസ്.സി.ഇ.ആർ.ടി. യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകർക്ക് മേജർ വിഷയങ്ങൾക്ക് നാല് ദിവസത്തെ പരിശീലനം പൂർത്തീകരിച്ചു കഴിഞ്ഞതായും മൈനർ വിഷയങ്ങളുടെ പരിശീലനം റസിഡൻഷ്യൽ രീതിയിൽ ഇന്നു മുതൽ മൂന്ന് ദിവസം വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഈ പരിശീലനം കൂടി അവസാനിച്ചാൽ ഈ വർഷം ഒന്നു മുതൽ 12-ാം ക്ലാസ്സ് വരെയുള്ള മുഴുവൻ അധ്യാപകർക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിക്കഴിയും.സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ അക്കാദമിക വർഷാരംഭത്തിൽ തന്നെ പരിശീലനങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.2024- 25 അധ്യയന വർഷം ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ ക്ലസ്റ്റർ അധ്യാപക പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജൻസികളുടെ സംയോജിച്ച പ്രവർത്തനങ്ങളിലൂടെ 2024 ജൂൺ 29 ന് സംസ്ഥാനത്ത് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ക്ലസ്റ്റർ മൊഡ്യൂൾ തയ്യാറാക്കുന്നതിനായി ഡയറ്റുകളുടെയും സമഗ്ര ശിക്ഷാ കേരളം ബി.ആർ.സികളുടേയും നേതൃത്വത്തിൽ വിദ്യാലയങ്ങൾ സന്ദർശിച്ച് അധ്യാപകർക്ക് അവധിക്കാല അധ്യാപക പരിശീലനത്തിൽ പരിചയപ്പെടുത്തിയ ക്ലാസ്‌റൂം പ്രവർത്തനങ്ങൾക്ക് അധിക പിന്തുണ ആവശ്യമായ മേഖലകൾ തിരിച്ചറിഞ്ഞ് ഉൾപ്പെടുത്തിയിരുന്നു. കൂടാതെ 2024 ദേശീയ തല സർവ്വേയിൽ (നാസ്) ഉൾപ്പെടുന്ന ചോദ്യങ്ങൾ പരിചയപ്പെടുത്തുന്നതിനും ജൂലായ് മാസത്തിലെ ക്ലാസ് റൂം പ്രവർത്തനങ്ങളുടെ ആസൂത്രണ സെഷനും ക്ലസ്റ്റർ അധ്യാപക പരിശീലന മൊഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നു.2024- 25 അധ്യയന വർഷം 5 ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനത്തെ തുടർന്ന് 6 ക്ലസ്റ്റർ അധ്യാപക സംഗമങ്ങളാണ് വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി അധ്യാപകരെ ശാക്തികരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിൻ പ്രകാരം 2024 ജൂലായ് 20 നാണ് രണ്ടാമത്തെ ക്ലസ്റ്റർ അധ്യാപക യോഗം നിശ്ചയിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി മുഖേന 2024- 25 വർഷത്തെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കുമുള്ള പരിശീലനം 2024 മെയ് 14 മുതൽ മെയ് 25 വരെ തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്.പി.എൻ.എക്സ്. 2689/2024രക്ഷിതാക്കൾക്കും ഇനി പുസ്തകം; ഈ മാസം പ്രസിദ്ധീകരിക്കുംസംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ച രക്ഷിതാക്കൾക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പുസ്തകം രക്ഷിതാക്കൾക്കായി തയ്യാറാക്കുന്നത്. പ്രീപ്രൈമറി തലം, എൽ.പി. – യു.പി. തലം, ഹൈസ്‌കൂൾ തലം, ഹയർ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക- മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാർഥി – അധ്യാപക- രക്ഷകർത്തൃ ബന്ധം വളർത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പി.എൻ.എക്സ്. 2690/202412 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകും: മന്ത്രി വി ശിവൻ കുട്ടിലിറ്റിൽ കൈറ്റ്സ് കുട്ടികളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 12 ലക്ഷം കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇതിനായി മുൻവർഷം നൽകിയ 9,000 റോബോട്ടിക് കിറ്റുകൾക്ക് പുറമെ ഈ വർഷം 20,000 റോബോട്ടിക് കിറ്റുകൾ കൂടി സി.എസ്.ആർ ഫണ്ടുൾപ്പെടെ പ്രയോജനപ്പെടുത്തി സ്‌കൂളുകളിൽ പുതുതായി അടുത്ത മാസം മുതൽ ലഭ്യമാക്കും. ഇതോടെ 29,000 റോബോട്ടിക് കിറ്റുകളാണ് സ്‌കൂളുകളിൽ ലഭ്യമാവുക. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയായ ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിൽ ഈ വർഷം മാത്രം ഇതുവരെ പുതുതായി എട്ടാം ക്ലാസിലെ 66,609 കുട്ടികൾ അംഗങ്ങളായി. യൂറോപ്യൻ രാജ്യമായ ഫിൻലാന്റുൾപ്പെടെ ഈ മാതൃക നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിലെ സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള കൈറ്റ് തയ്യാറാക്കിയ സമഗ്ര പ്ലസ് ഡിജിറ്റൽ പോർട്ടൽ ഈ മാസം മുതൽ നമ്മുടെ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അധ്യാപകർക്ക് വിവിധ പാഠഭാഗങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എളുപ്പത്തിലും കാര്യക്ഷമമായും പഠിപ്പിക്കാൻ കഴിയുന്ന വിഭവങ്ങൾക്കു പുറമെ കുട്ടികൾക്കായി പ്രത്യേക പഠനമുറിയും സമഗ്ര പ്ലസ് പോർട്ടലിലുണ്ടാകും. അഞ്ചു വർഷം വാറണ്ടി പൂർത്തിയാക്കിയ ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലെ ഹൈടെക് സ്‌കൂൾ പദ്ധതിയിലെ ഉപകരണങ്ങൾക്ക് എ.എം.സി ഏർപ്പെടുത്തി. അതേ മാതൃകയിൽ ഈവർഷം പ്രൈമറി – അപ്പർപ്രൈമറി വിഭാഗത്തിൽ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 54,916 ലാപ്ടോപ്പുകൾക്കും 23,050 പ്രൊജക്ടറുകൾക്കും എ.എം.സി ഏർപ്പെടുത്തും. ഹൈടെക് ക്ലാസ് മുറികളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പു വരുത്തുന്നതോടൊപ്പം എട്ട് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ അവശേഷിക്കുന്ന ക്ലാസ്മുറികൾ ഹൈടെക് ആക്കാനും, കേടുപാടുവരുന്നവ പുതുക്കാനും ഈ വർഷം പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. സി.എസ്.ആർ. ഫണ്ടുൾപ്പെടെ ഇതിലേക്കായി ലഭ്യമാക്കും. മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള സംസ്ഥാനതല അവാർഡ് വിതരണവും ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠനറിപ്പോർട്ടിന്റെ പ്രകാശനവും ജൂലൈ 6 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.പി.എൻ.എക്സ്. 2691/2024സ്‌പോർട്‌സ് വിദ്യാലയങ്ങൾക്ക് പ്രത്യേക പാഠ്യപദ്ധതിസംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്‌പോർട്‌സ് വിദ്യാലയങ്ങൾക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി ഉയർന്നു വന്ന നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വകുപ്പിന്റെ സഹകരണത്തോടെയാണ് ഈ പ്രവർത്തനം നടത്തുന്നത്. ഭിന്നശേഷി കുട്ടികളെ സ്‌പോർട്‌സ് മേഖലയിലും കൈപിടിച്ചുയർത്തുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്‌പോർട്‌സ് മാന്യുവൽ രൂപീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഡോക്യുമെന്റ് തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മത്സരങ്ങൾ ഈ വർഷം തന്നെ നടത്തുന്നതിന് നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.പി.എൻ.എക്സ്. 2692/2024സ്‌കോൾ കേരള ദേശീയ കോൺക്ലേവ് തിരുവനന്തപുരത്ത്സ്‌കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആജീവനാന്ത വിദ്യാഭ്യാസ മേഖലയിലെ ദേശീയ ഏജൻസികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഒക്ടോബർ മാസത്തിൽ ഇത് സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. സ്‌കോൾ കേരളയെ അക്കാദമികമായി നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.പി.എൻ.എക്സ്. 2693/2024എൽ പി ക്ലാസുകളിലെ കുട്ടികൾക്ക് ‘ഹെൽത്തി കിഡ്സ്’ പദ്ധതി നടപ്പാക്കും: മന്ത്രി വി ശിവൻ കുട്ടിസംസ്ഥാനത്തെ എൽ പി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസത്തിനായി ‘ഹെൽത്തി കിഡ്സ്’ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്.സി.ഇ.ആർ.ടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്‌സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുന്നതിന് എൽ.പി വിഭാഗത്തിലെ അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, മറ്റു വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകും.എൽ.പി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും രണ്ടുമാസം കൊണ്ട് പരിശീലനം പൂർത്തീകരിക്കും. ഉപജില്ല തലത്തിൽ തിരഞ്ഞെടുത്ത ഒരു കായികാധ്യാപകന് പദ്ധതിയുടെ ചുമതല നൽകുകയും പദ്ധതി പുരോഗതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തുകയും ചെയ്യും. ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്തു വിദഗ്ധരും കായിക അധ്യാപകരും ഉൾക്കൊള്ളുന്ന കമ്മിറ്റി പദ്ധതി പുരോഗതി ജില്ലാതലത്തിൽ വിലയിരുത്തും. സംസ്ഥാനതലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത വിദഗ്ധരെയും കായികാധ്യാപകരേയും ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിച്ചായിരിക്കും ഹെൽത്തി കിഡ്സ് പദ്ധതി നടപ്പാക്കുക. ഹെൽത്തി കിഡ്സ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പുസ്തകങ്ങൾ എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശിന് നൽകി മന്ത്രി വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു.പി.എൻ.എക്സ്. 2694/2024കണ്ടല സർവ്വീസ് സഹകരണബാങ്ക് പ്രത്യേക പാക്കേജ് നൽകാൻ തീരുമാനംതിരുവനന്തപുരം കണ്ടല സർവ്വീസ് സഹകരണബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക പാക്കേജ് നൽകാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ഡെപ്പോസിറ്റിന്റെ ഗ്യാരന്റി ബോർഡ്, സഹകരണ പുനരുദ്ധാരണ നിധി, കേരളബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പണം ലഭ്യമാക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു. മറ്റു സംഘങ്ങളിൽ നിന്ന് പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് കണ്ടത്തുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം വിളിച്ചു ചേർക്കും. കടാശ്വാസപദ്ധതി പ്രകാരം ബാങ്കിന് ലഭിക്കാനുള്ള പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. നിക്ഷേപകരുടെ യോഗം വിളിച്ചുചേർത്ത് പുനരുദ്ധാരണ നടപടികൾ വിശദീകരിക്കാനും പണം തിരികെ നൽകുന്നതിനുള്ള പാക്കേജ് ഒരുക്കാനും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കമ്മിറ്റി ബാങ്കിന്റെ പ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടർ ചെയ്യും. മാസത്തിൽ ഒരിക്കൽ എന്ന നിലയിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. റിക്കവറി നടപടി വേഗത്തിൽ ആക്കുന്നതിന് നിയമപരമായ മാർഗം സ്വീകരിക്കും, കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ബാങ്ക് ലഭ്യമാക്കുവാനും മന്ത്രി സഹകരണ വകുപ്പിന് നിർദ്ദേശം നൽകി. ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെ ശിക്ഷിക്കുന്നതിനൊപ്പം ബാങ്കിനെ തിരിച്ചുകൊണ്ടു വരാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു കൊണ്ടുപോകും, കർശന നടപടിക

Leave a Reply

Your email address will not be published. Required fields are marked *