ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ് മോന്‍ മകളുടെ കഴുത്ത് ഞെരിച്ചത് വീട്ടുകാര്‍ക്ക് മുന്‍പില്‍ വെച്ചെന്ന് വിവരം. ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. ശേഷം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തി.

ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ് മോന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെയാണ് ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്.

ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതിയെയാണ് പിതാവ് കൊലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിന്‍ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *