കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ പതിനാലാം വാര്‍ഡ് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നുവീണ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയെ പുറത്തെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സ്ഥിരീകരിച്ചു.തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ആളുകള്‍ ആരോപിക്കുന്നു.

അവശിഷ്ടങ്ങള്‍ നീക്കി നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ കണ്ടെത്തിയത്. അപകടം നടന്നത് 11 മണിക്കാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയത് 12:30 നായിരുന്നു. മന്ത്രി വീണാ ജോര്‍ജടക്കം സ്ഥലത്തുണ്ടായിരുന്നു. ആളില്ലാത്ത കെട്ടിടമാണ് തകര്‍ന്നതെന്നായിരുന്നു ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ പറഞ്ഞിരുന്നത്. കാലപ്പഴക്കമുള്ളതാണ് കെട്ടിടമെന്ന് ആളുകള്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *