ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിയിൽ ഇന്ത്യയ്ക്ക് തോൽവി. ബല്‍ജിയത്തിനോട് 5-2 എന്ന സ്കോറിലാണ് പരാജയം. ആദ്യ മൂന്ന് ക്വാര്‍ട്ടറിലും മികവ് പുലര്‍ത്തിയ നീലപ്പടയ്ക്ക് നാലമത്തേതില്‍ പിഴച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബല്‍ജിയം മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യ അവിശ്വസനീയ കുതിപ്പാണ് പിന്നീട് കാഴ്ച വച്ചത്. ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യക്കായി സമനില ഗോള്‍ നേടി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം മന്ദീപ് സിംഗ് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു.ബെൽജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റത്. അവസാന ക്വാർട്ടറിൽ നേടിയ മൂന്ന് ഗോളാണ് ബെൽജിയത്തിന് ഫൈനൽ ഉറപ്പിച്ചത്. ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം.രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷമാണ് ബല്‍ജിയം ഒപ്പമെത്തിയത്. ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും സ്കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല. ആദ്യ രണ്ട് ക്വാര്‍ട്ടറിനും നേര് വിപരീതമായിരുന്നു മൂന്നാമത്തേത്. ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്ക് മടങ്ങി. ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയില്ല.
Wins and losses are a part of life. Our Men’s Hockey Team at #Tokyo2020 gave their best and that is what counts. Wishing the Team the very best for the next match and their future endeavours. India is proud of our players.
— Narendra Modi (@narendramodi) August 3, 2021
https://twitter.com/narendramodi/status/1422377993410813953?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1422377993410813953%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fnarendramodi%2Fstatus%2F1422377993410813953%3Fref_src%3Dtwsrc5Etfw
അതേസമയം ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തോട് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നതായും’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
