കെല്‍ട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്‌ളേ ചെയിന്‍ മാനേജ്‌മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌ ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755.

ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു.
വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികള്‍കളിലാണ് അപേക്ഷ ക്ഷണിച്ചത്. മാനദണ്ഡങ്ങള്‍, വിശദാംശങ്ങള്‍, അപേക്ഷാഫോം എന്നിവ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.swdkerala.gov.in ല്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണം. പൂര്‍ണ്ണമായി പൂരിപ്പിക്കാത്തതും മതിയായ രേഖകള്‍ ഉള്ളടക്കം ചെയ്തിട്ടില്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. വിലാസം : ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371911.

വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ : അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കുന്നതിന് ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസിന് കീഴില്‍ വുമന്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ നിയമിക്കുന്നു. ആറ് മാസത്തേക്ക് പ്രതിമാസം 6000 രൂപ നിരക്കിലാണ് ജോലി ചെയ്യേണ്ടത്. എസ്എസ്എല്‍സി പാസ്സായതും പന്തലായനി ബ്ലോക്കിലെ പ്രാഥമിക ക്ഷീര സഹകരണ സംഘത്തില്‍ അംഗത്വമുളളതുമായ 18 നും 50 നും മദ്ധ്യേ പ്രായമുളള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കൊയിലാണ്ടിയിലെ വനിതാ വ്യവസായ വിപണന കേന്ദ്രത്തിലെ പന്തലായനി ബ്ലോക്ക് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. അവസാന തീയതി ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് മണി. കോഴിക്കോട് സിവില്‍സ്‌റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ആഗസ്റ്റ് 13 ന് രാവിലെ 10.30 ന് മറ്റ് അറിയിപ്പുകള്‍ ഇല്ലാതെ യോഗ്യരായ അപേക്ഷകരുമായി അഭിമുഖം നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ദ്വിവത്സര സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സ്
ക്ലാസ്സുകൾ ആരംഭിക്കുന്നു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മുവാറ്റുപുഴ, കൊല്ലം, വയനാട് ഉപകേന്ദ്രങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്കായി വേണ്ടി നടത്തുന്ന ദ്വിവത്സര സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്ലാസുകൾ. കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഐ.സി.എസ്.ആർ പൊന്നാനി സെന്റർ ഒഴികെ മറ്റു സെന്ററുകളിലേക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല.
ഓഗസ്റ്റ് അഞ്ചുമുതൽ 13 വരെ ഓൺലൈനായി www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകൾ മുഖേന ഫീസ് അടയ്ക്കാം. ഓഗസ്റ്റ് 14 മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. പൊതു അവധി ദിവസം ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് ക്ലാസ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റിലോ സെന്ററുകളിലെ ഫോൺ നമ്പറിലോ ബന്ധപ്പെടണം.

കേരളത്തിലെ ആദ്യ റെസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതി: അനെർട്ടും റബ്‌കോയും ധാരണപത്രം ഒപ്പിടും
റസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്‌കോയും തമ്മിലുള്ള ധാരണാപത്രം വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പുവയ്ക്കും ആഗസ്റ്റ് നാല് ഉച്ചക്ക് 2.30ന് നിയമസഭയിലെ വൈദ്യുതി മന്ത്രിയുടെ ഓഫീസിൽ അനെർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വെളുരിയും റബ്‌കോ എം.ഡി പി.വി ഹരിദാസനുമാണ് കരാറിൽ ഒപ്പിടുന്നത്. റബ്‌കോ ചെയർമാൻ എൻ.ചന്ദ്രൻ, അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ്.എസ്.പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിൽ സൗരോർജ്ജ മേഖലയിലെ ആദ്യ റെസ്‌കോ-റിന്യൂവബിൾ എനർജി സർവീസ് കമ്പനി (അക്ഷയോർജ്ജന സേവന ദാതാവ്) പദ്ധതിക്കാണ് അനെർട്ട് തുടക്കം കുറിക്കുന്നത്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സൗരോർജ്ജവത്കരിക്കുന്നതിന്റെ ഭാഗമായി അനെർട്ടിന്റെ പദ്ധതിയിലുൾപ്പെടുത്തി സൗരവൈദ്യുത നിലയം സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിക്കുകയും തുടർന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിശ്ചിത നിരക്കിൽ അതത് സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇത്തരത്തിൽ അനെർട്ട് റെസ്‌കോ ആയിട്ടുള്ള ആദ്യ പദ്ധതിയാണ് കണ്ണൂർ ആസ്ഥാനമായിട്ടുള്ള കേരള സംസ്ഥാന റബ്ബർ കോലിമിറ്റഡിൽ(റബ്‌കോ) നടപ്പാക്കുന്നത്. തലശ്ശേരിയിലുള്ള റബ്‌കോയുടെ ഫാക്ടറിയിൽ 350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് ആണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന പ്ലാന്റിൽ നിന്നും പ്രതിവർഷം അഞ്ച് ലക്ഷത്തിൽ അധികം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഫാക്ടറിയുടെ പ്രവർത്തനത്തിന് വേണ്ട മുഴുവൻ വൈദ്യുതിയും സൗരോർജ്ജ പ്ലാന്റിൽ നിന്ന് ലഭിക്കും.

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 62 വയസ്. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ലഭ്യമാണ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471-2313385, 0471-2314385. 30.01.2021, 20.02.2021 തിയതികളിലെ നോട്ടിഫിക്കേഷനുകൾ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് സജീവ അംഗങ്ങൾക്ക് 100 രൂപ ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം. www.boardswelfareassistance.lc.kerala.gov.in മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം അക്കൗണ്ടുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ട് നമ്പർ തിരുവനന്തപുരം ഓഫീസിൽ അറിയിക്കണം.

വിമൺസെൽ: കോളേജുകൾക്ക് ധനസഹായം
വിദ്യാർത്ഥിനികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും പ്രതിസന്ധികളെ നേരിടുന്നതിനും അവരെ കരുത്തരാക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങളും പരിപാടികളും ഉത്തരവാദിത്തത്തോടെ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള സർക്കാർ/എയ്ഡഡ് കോളേജുകളിൽ ‘വിമൺ സെൽ’ ആരംഭിക്കുന്നതിനായി വനിതാ വികസന കോർപ്പറേഷൻ ധനസഹായം നൽകുന്നു. താൽപര്യമുള്ള കോളേജുകൾ ഓഗസ്റ്റ് 15 ന് മുൻപ്യി www.kswdc.org ൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിൽ പ്രൊപ്പോസലുകൾ തയ്യാറാക്കി project5@kswdc.org/mprojects@kswdc.org എന്ന ഇ-മെയിൽ ഐ.ഡി യിൽ സോഫ്റ്റ് കോപ്പിയും തപാലിൽ ഹാർഡ് കോപ്പിയും സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക്: 0471-2454570/85.

പരാതി പരിഹരത്തിന് ‘മിനിസ്റ്റേഴ്സ് മീറ്റ് ‘

വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി ‘മിനിസ്റ്റേഴ്സ് മീറ്റ് ‘ നടത്തുന്നു. മീറ്റില്‍ ഉള്‍പ്പെടുത്തുവാനുളള പരാതികള്‍ gmdiccalicut@gmail.com ഇ മെയിലില്‍ അയക്കുകയോ ഓഫീസുകളില്‍ സമര്‍പ്പിക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് :
വെളളയില്‍ താലൂക്ക് വ്യവസായ ഓഫീസ്, കോഴിക്കോട് : 8921020940, താലൂക്ക് വ്യവസായ ഓഫീസ്, കൊയിലാണ്ടി മിനി സിവില്‍സ്‌റ്റേഷന്‍
: 9447860416, താലൂക്ക് വ്യവസായ ഓഫീസ്, വടകര മിനി സിവില്‍സ്‌റ്റേഷന്‍ : 9946946167.

Leave a Reply

Your email address will not be published. Required fields are marked *