പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സുഹൃത്തിനെയും കൂട്ടിവന്ന് അതിജീവിതയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ വിവേക് പട്ടേലാണ് 19 വയസ്സുള്ള പെണ്‍കുട്ടിയെ വീണ്ടും ബലാത്സംഗം ചെയ്തത്.

2020 ല്‍ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഇയാള്‍ 2 വര്‍ഷത്തിനു ശേഷം അതിജീവിതയെ കത്തിമുനയില്‍ ബലാത്സംഗം ചെയ്തത്. വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കിയതായും തനിക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ഇപ്പോള്‍ 19 വയസ്സ് പ്രായമുള്ള യുവതി പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ സുഹൃത്തും ബലാത്സംഗം ചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കൂട്ടബലാത്സംഗത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *