വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൂട്ടിലങ്ങാടി വില്ലേജ് ഓഫീസര്‍ വിപിന്‍ ദാസിനെയാണ് വില്ലേജ് ഓഫീസിന് സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ് വിപിന്‍.

രാവിലെ ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് മെബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അന്വേഷിച്ച് എത്തിയ ജീവനക്കാരാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാണെന്നാണ് പ്രാഥമികനിഗമനം. അസ്വഭാവികമരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *