ആദ്യകാല ന്യൂസ് പേപ്പർ ഏജന്റും റിപ്പോർട്ടറും കുന്ദമംഗലത്തെ ആദ്യ കാല കച്ചവടക്കാരനുമായ മുപ്രക്കുന്ന് എം.കെ. വേലായുധൻ ( 90)നിര്യാതനായി
സംസ്ക്കാരം : ഇന്ന് രാത്രി 7 ന് വെസ്റ്റ് ഹിൽ ശ്മാശാനത്തിൽ .
വിവിധ ദിനപത്രങ്ങുടെ ഏജന്റും റിപ്പോർട്ടറുമായിരുന്നു. ആനുകാലികങ്ങളുടെയും ഏജന്റായിരുന്നു.ആദ്യ കാലത്ത് മധുരയിൽ നിന്ന് ദ ഹിന്ദു ദിനപത്രം നാട്ടിലെത്തിച്ച് വിതരണം ചെയ്തിരുന്നു. ആദ്യ കാല ആർട്ടിസ്റ്റും പെയിന്ററുമായിരുന്നു. പേപ്പർ വേലായുധനെന്നും മുത്തപ്പനെന്നും അറിയപ്പെട്ടു. ആദ്യ കാല പൂജാ കാർമ്മിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡി ലെടുത്ത് വയനാട്ടിലേക്ക് നാടുകടത്തപ്പെട്ടു. കുന്ദമംഗലത്ത്
എംഎൽഎ റോഡിലെ പെട്ടിപ്പീടികയായിരുന്നു കേന്ദ്രം. കുന്ദമംഗലത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരുടെ കേന്ദ്രം കൂടിയായിരുന്നു ഈ പെട്ടിക്കട. ഭാര്യ: രാധ. മക്കൾ: പരേതയായ ജലജാമണി, സർവ്വദമനൻ കുന്ദമംഗലം (തലക്കെട്ട് മാനേജിംഗ് എഡിറ്റർ) , കലാവതി (ഹെൽത്ത് കെയർ), ഉദയകുമാർ (സദയം ചാരിറ്റബിൾ ട്രസ്റ്റ് ജന. സെക്രട്ടറി), എം.കെ. രമേഷ് കുമാർ (സീനിയർ സബ് എഡിറ്റർ ജൻമഭൂമി ദിനപത്രം, ചെയർമാൻ സദയം ചാരിറ്റബിൾ ട്രസ്റ്റ് ) . മരുമക്കൾ : എം.കെ.സജീവ് (മുവാറ്റുപുഴ മുനിസിപ്പാലിറ്റി),
ബിന്ദു. എസ് എൻ ,
പവിത്രൻ ( കരുവൻ പൊയിൽ), റെയ്ച്ചൽ , രേഖ പി. ആനന്ദ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, ചേളന്നൂർ ) സഹോദരങ്ങൾ: പരേതരായ പരേതരായ മാളു,കല്യണി, അമ്മു, ജാനകി , ഗോപാലൻ .

Leave a Reply

Your email address will not be published. Required fields are marked *