തിരുവനന്തപുരം: ഗുരുതര ആരോപണം ഉന്നയിച്ച പി വി അന്‍വറിന് പിന്തുണയുമായി ഒരു സിപിഎം എംഎല്‍എ കൂടി. കായംകുളം എംഎല്‍എ യു പ്രതിഭയാണ് പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.
”പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിന് നേര്‍ക്കുനേര്‍ ആണ്. സപ്പോര്‍ട്ട്” എന്നാണ് യു പ്രതിഭ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ഭരണകക്ഷി എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണച്ച് രംഗത്തു വരുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ സിമി റോസ് ബെല്‍ജോണിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള കുറിപ്പിലും ചില മുന വെച്ച പരാമര്‍ശങ്ങള്‍ യു പ്രതിഭ നടത്തുന്നുണ്ട്. ”സെക്കന്‍ഡ് ഹാന്‍ഡ് സ്കൂട്ടറില്‍നിന്നും കോടീശ്വരനിലേക്കുള്ള ദൂരം ആണോ രാഷ്ട്രീയ പ്രവര്‍ത്തനം?. ഇത്തരക്കാര്‍ എല്ലാം പുറത്തു വരണം. സ്വത്തു സമ്പാദിക്കാന്‍ രാഷ്ട്രീയത്തില്‍ വരുന്നവരെ അടിച്ചു പുറത്താക്കണം. സപ്പോര്‍ട്ട് സിമി റോസ്” എന്നാണ് പോസ്റ്റ്.