കൊച്ചി: പി വി അന്‍വര്‍ ഉന്നയിച്ച് ആരോപണങ്ങളില്‍, എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം പ്രഹസനമാണ്. പൊലീസിലെ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രിയുള്ളത്. പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേട്ടുകേള്‍വി ഇല്ലാത്ത ആരോപണങ്ങളാണ് ഉയരുന്നതെന്ന് സതീശന്‍ പറഞ്ഞു. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ശിവശങ്കരന്‍ പോലും ജയിലില്‍ പോയിട്ടുണ്ട്. പുതിയ ആരോപണങ്ങളില്‍ ആരോപണവിധേയരെ നിലനിര്‍ത്തിക്കൊണ്ടാണ് അന്വേഷണം നടക്കുന്നത്. ജൂനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നത്. അന്‍വറിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രിയുള്ളത്. ഈ സംഘത്തെ മുഖ്യമന്ത്രിക്ക് ഭയമാണ്. പല രഹസ്യങ്ങളും പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. കേരളത്തിലെ സിപിഎം ഏറ്റവും വലിയ ജീര്‍ണതയിലേക്കാണു പോകുന്നത്. ബംഗാളില്‍ സംഭവിച്ചത് ഇവിടെയും സംഭവിക്കും. കോണ്‍ഗ്രസ് അത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
”തൃശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണമില്ല. ഭരണഘടനാലംഘനം നടത്തുന്ന ശക്തികളുണ്ടെന്ന് ഐജി ലക്ഷ്മണ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്. പിന്നീടത് ഭീഷണിപ്പെടുത്തി മാറ്റി. പി. ശശിക്കുനേരെ മാത്രമല്ല, മുഖ്യമന്ത്രിക്കുനേരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നുവെന്നൊക്കെ മുഖ്യമന്ത്രി വെറുംവാക്ക് പറയുന്നതാണ്. പിണറായി പേടിച്ചുനില്‍ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.