തിരുവനന്തപുരം: തെക്കൻ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടി പൂർണ്ണമായും ഒറ്റപ്പെട്ടു.12 – മത്തെ വളവിൽ റോഡ് പൂർണമായി തകർന്നു. നേരത്തെ ഇടിഞ്ഞതിൻറെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്. 12ആംവളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല.ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. ലയങ്ങളിലെ തൊഴിലാളികളെയും KTDC ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *