അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും താലിബാന്‍ പറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിന് പിന്നാലെയാണ് താലിബാന്റെ നീക്കം. അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.

”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇസ്‌ലാമിക് എമിറേറ്റ് (താലിബാന്‍) നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും,’ താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദിന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *