പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്.വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ഫ്രീഡം റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *