‌പരാതിക്കാരിക്ക് അശ്ലീല സന്ദേശമയച്ച ​ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ പി ഹരീഷ് ബാബുവിന് എതിരെയാണ് നടപടി. രണ്ടാഴ്ച മുമ്പാണ് യുവതി നൽകിയ പരാതി അന്വേഷിക്കാൻ ഹരീഷ് ബാബുവിനെ ഉന്നത ഉദ്യോ​ഗസ്ഥർ ചുമതലപ്പെടുത്തിയത്. ഈ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥൻ യുവതിയെ വിളിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ നമ്പറിലേക്ക് ഹരീഷ് ബാബു അശ്ലീല വീഡിയോയും സന്ദേശവും അയച്ചത് . തുടർന്ന് യുവതി തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. എസിപി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണയാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടി എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *