മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തീസ്ത സെതല്‍വാദിനെതിരെ സുപ്രീംകോടതിയില്‍ ആരോപണങ്ങളുന്നയിച്ച് ഗുജറാത്ത് സര്‍ക്കാര്‍.

കഴിഞ്ഞ 20 വര്‍ഷക്കാലത്തോളം തീസ്ത ഗുജറാത്ത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുകയാണെന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സാകിയ ജഫ്രിയയുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു സര്‍ക്കാരിന്റെ ആരോപണം.

സാകിയ ജാഫ്രിക്ക് അടുത്ത ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിനാല്‍ തനിക്കെതിരെ ഒന്നും പറയാനില്ലെന്ന് ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിനോട് പറഞ്ഞു. എന്നാല്‍ ഒരു വിധവയുടെ ദുരിതങ്ങളുടെ പേരില്‍ ‘മുതലെടുപ്പ്’ നടത്തുന്നതിന് പരിധിയുണ്ടെന്നും മേത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *