
കടുത്ത ടൊവിനോ ആരാധകനാണ് കക്കോടി പഞ്ചായത്തിലെ മൊരിക്കര സ്വദേശിയായ ഭിന്നശേഷിക്കാരനായ അരുൺ. ടോവിനോയുടെ കാരിക്കേച്ചർ, ശിൽപ്പം, സിനിമയുടെ കട്ടിങ്ങുകൾ തുടങ്ങി അരുണിന്റെ റൂമും വീടും മുഴുവൻ ടൊവിനോ മയമാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങി ജോലിക്ക് പോകാൻ കഴിയാത്ത അരുൺ ഒരു ഗ്രാഫിക്ക് ഡിസൈനർ ആണ്.നേരത്തെ, കൈയിലുള്ള കമ്പ്യൂട്ടർ കേടായപ്പോൾ ടോവിനോ അരുണിന് ഒന്നേ കാൽ ലക്ഷം രൂപയുടെ കമ്പ്യൂട്ടർ സമ്മാനമായി നൽകിയിരുന്നു. ഇതിന് പകരമായി ടൊവിനൊയുടെ ഏറ്റവും പുതിയ സിനിമയായ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്ത് ടൊവിനോക്ക് സമ്മാനം നൽകി കൊണ്ടാണ് അരുൺ തന്റെ സ്നേഹം പ്രകടിപ്പിച്ചത് . മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിയിലിന്റെ സാന്നിധ്യത്തിൽ സ്നേഹ സമ്മാനം ടൊവിനോക്ക് കൈമാറി.