കോഴിക്കോട്: യൂണിവേഴ്സൽ കലണ്ടർ സിസ്റ്റവുമായി ഒരു പോലീസുകാരൻ. പോലീസ് സിപിഒ ഡ്രൈവർ ആയ അരീക്കോട് സ്വദേശിയായ പയ്യനാട്ടുതൊടി പി കെ ഷാജഹാൻ ആണ് 30 വർഷത്തെ പാണ്ഡിത്യത്തിനും കഴിഞ്ഞ4 വർഷത്തെ റിസർച്ചിന് ഒടുവിൽ യൂണിവേഴ്സൽ കലണ്ടർ സിസ്റ്റം എന്നത് പുസ്തക രൂപത്തിൽ ഇറക്കിയിരിക്കുന്നത്. REVOLUTION OF HISTORY 2029 UNIVERSAL ADVANCED CALENDAR SYSTEM എന്നാണ് പുസ്തകത്തിന്റെ പേര്.

മറ്റെല്ലാ കാര്യങ്ങളിലും ഉള്ളപോലെ നിലവിലെ കലണ്ടർ സിസ്റ്റത്തിന് ഒരു അപ്ഡേഷൻ കൂടിയാണ് ഈ കണ്ടുപിടുത്തമെന്ന് അദ്ദേഹം പറയുന്നു. 2029 ജനുവരി 1 തിങ്കൾ മുതലാണ് ഈ കലണ്ടറിൽ ഉള്ളത്. 365 ദിവസങ്ങൾ ഉണ്ടെങ്കിലും ഈ കലണ്ടർ പ്രകാരം, ഓരോ മാസവും 30 ദിവസം ഉണ്ടാകും. എന്നാൽ, ഡിസംബർ മാസം 35 ദിവസവും. ഈ അധികം വരുന്ന 5ദിവസങ്ങൾ ബോണസ് വീക്ക് ആക്കി മാറ്റി. നമ്മുടെ ആവശ്യങ്ങൾക്ക് ഉപയോഗപ്രദമാക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് എല്ലാ വർഷവും ഇതുപോലെ കടന്നുപോകും. 2029 ജനുവരി 1തിങ്കൾ ആണ്. തുടർന്നുള്ള വർഷങ്ങളിലും ജനുവരി 1 തിങ്കൾ, 2 ചൊവ്വ, 3 ബുധൻ എന്നിങ്ങനെ വരും. ഇങ്ങനെ വരുമ്പോൾ ഏത് വർഷത്തെ ഡേറ്റ് പറഞ്ഞാലും, ആ ദിവസം കണ്ടെത്താൻ എളുപ്പമാർഗം കൂടിയാണിത്. വർഷം മാത്രമേ മാറിവരികയുള്ളൂ. തീയതിയും ദിവസവും ഒരുപോലെ തുടരും. ഇതിലൂടെ പുതിയൊരു ടൈം മാനേജ്മെന്റ് കൂടെ ആളുകൾക്കിടയിൽ വരും. ഇത് മനുഷ്യന്റെ സ്‌ട്രെസ്, ടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരവുമാകും.

ഈ ഒരു സിസ്റ്റം അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഷാജഹാൻ ഇപ്പോൾ. മാധ്യമങ്ങളിലൂടെയും മറ്റും ഈ ആശയത്തെ കുറിച്ച് കൂടുതൽ പേരിലേക്ക് എത്തിക്കണം. ഓരോ രാജ്യങ്ങളും ഇതിനെ കുറിച്ച് പഠനം നടത്തണം, വിശദീകരണം നൽകാൻ തയ്യാറാണ്. പഠിച്ചു കഴിഞ്ഞാൽ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി, ഈ സിസ്റ്റം നിലവിൽ വരുമെന്ന പ്രതീക്ഷയിലാണ് ഷാജഹാൻ. ഷാർജ ബുക്ക് ഫെയറിൽ പങ്കെടുത്തു. സ്വന്തമായി എഴുതി അച്ചടിച്ച REVOLUTION OF HISTORY 2029 UNIVERSAL ADVANCED CALENDAR SYSTEM പുസ്തകം മേളയിൽ ഉണ്ടായിരുന്നു.

ജോലി തിരക്കുൾക്ക് ഇടയിലാണ് യൂണിവേഴ്സൽ കലണ്ടർ തയ്യാറാക്കുന്നതിനും, എന്തെല്ലാം അപ്ഡേഷൻ കൊണ്ടുവരാൻ സാധിക്കുമെന്നെല്ലാം കണ്ടെത്തുന്നതും.
പഠന കാലത്തുതന്നെ ഏത് വർഷത്തിലെ തീയതിയോ ദിവസമോ ചോദിച്ചാൽ ഞൊടിയിടൽ ഉത്തരം കണ്ടെത്താറുണ്ടായിരുന്നു.
ചെറിയൊരു കൗതുകത്തിൽ തുടങ്ങിയതാണ് വർഷവും തീയതിയും ലഭിച്ചാൽ ദിവസം കാണാൻ. എന്നാൽ, ഇതിലെ ടെക്നിക് മനസിലായതോടെ കൂടുതൽ, അറിയാൻ ശ്രമിച്ചു.
പാരലൽ കോളേജിലെ ആർട്സ് ഡേയിൽ ആണ് വേദിയിൽ കയറി കലണ്ടറിലെ ഈ മാജിക് അവതരിപ്പിച്ച് കയ്യടി നേടിയത്. കലണ്ടറിലും കലണ്ടറിന്റെ മാജിക് കിലുമുള്ള 30വർഷത്തെ പാണ്ഡിത്യമുണ്ട് ഷാജഹാന്. ലോകം ഒരിക്കൽ അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
ഭാര്യ: മുംതാസ്. ഷാമിൽ, ഷൻഹ, അൻഷ, ഓസിൽ എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *