വെള്ളമുണ്ട: പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഇബ്രായികുട്ടി (35) യാണ് മരിച്ചത്. വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാട്ടേഴ്സിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. എടവക കാരക്കുനി സ്വദേശിയാണ്. കഴിഞ്ഞ ദിവസം തനിച്ചായിരുന്നു ക്വാട്ടേഴ്സിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് വെള്ളമുണ്ട സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാർ ക്വാട്ടേഴ്സിലെത്തി നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്. നടപടി ക്രമങ്ങൾക് ശേഷം മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *