തൃശൂര്‍ : വടക്കുംനാഥ ക്ഷേത്ര മൈതാനത്തെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു നീക്കിയതില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപിയുമായി സംഘര്‍ഷം. പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ പ്രതിഷേധിക്കാനൊരുങ്ങിയതിനെ തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തടയുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തത്.

പ്രധാനമന്ത്രി പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതിന് അനുവദിക്കില്ലെന്ന് ബി.ജെപി പ്രവര്‍ത്തകരും വ്യക്തമാക്കി. ഇതോടെയാണ് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും പരസ്പരം മുദ്രാവാക്യം വിളിച്ചു. ഒടുവില്‍ ചാണകവെള്ളം തളിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് എത്തി ഇരുകൂട്ടരെയും പിരിച്ചുവിടാനുള്ള ശ്രമത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *