കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകരായ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍ . തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 2005 ഒക്ടോബര്‍ 2നാണ് റിജിത്തിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചു. ബാക്കിയുള്ള ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.