സംസ്ഥാന പദവിക്കായി ലഡാക്കിൽ വൻ പ്രതിഷേധം. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും സംയുകതമായി നടത്തിയ പ്രതിഷേധത്തിൽ കടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ പോലും അവഗണിച്ചും കടകൾ അടച്ചിട്ടും ആളുകൾ പങ്കെടുത്തു. ലഡാക്കിന്റെ സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ നടപ്പിലാക്കുക, ലേ, കാര്‍ഗില്‍ ജില്ലകള്‍ക്ക് പ്രത്യേക പാര്‍ലമെന്റ് സീറ്റുകള്‍ ഇവ ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കേന്ദ്രഭരണപ്രദേശമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍
അനന്തമായി ഉദ്യോഗസ്ഥ ഭരണത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും ജനാധിപത്യ രീതി പുനഃസ്ഥാപിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *