കോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ കമന്റ് നന്ദികേടാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തെറ്റായ സന്ദേശമാണ് അധ്യാപികയുടെ കമന്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു രാജ്യത്തും രാഷ്ട്ര പിതാവിനെ നിറതോക്കാല്‍ കൊന്ന സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ് ഗാന്ധി. വിദ്യാര്‍ത്ഥികളിലേക്ക് ശരിയായ ദേശാഭിമാന ബോധവും ചരിത്ര ബോധവും പകര്‍ന്ന് നല്‍കേണ്ടവരാണ് അധ്യാപകരെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസര്‍ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ( ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു) വെന്നായിരുന്നു കമന്റ്. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *