ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ 399 റണ്‍സ് ലീഡ് നേടിയത്. രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യ 255 റൺസിന് ഓൾ ഔട്ട് ആയി.
മോശം ഫോമിന്റെ പേരില്‍ മുന്‍ താരങ്ങളുടെയടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ഗില്‍ ബാറ്റുകൊണ്ടാണ് മറുപടി നൽകിയത്. 147 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പടെ 104 റണ്‍സെടുത്തു.
ഇംഗ്ലണ്ടിനായി ടോം ഹാര്‍ട്ട്‌ലി നാലു വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആന്‍ഡേഴ്സന്‍, റിഹാന്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതവും ഷുഐബ് ബഷീര്‍ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഗില്ലിന്റെ വിക്കറ്റാണ് ശുഐബിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *