വിവാഹഭ്യാർത്ഥന നടത്തിയ മൂന്ന് സഹോദരിമാരേയും വിവാഹം ചെയ്ത് യുവാവ്.മൂന്ന് പേരെയും നിരാശപ്പെടുത്താനാകില്ലെന്ന് തിരുമാനിച്ചാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം,നതാഷ, നതേലിയെ, നദേഗെ എന്നീ സഹോദരിമാരാണ് ലുവിസോയുടെ ജീവിതം പങ്കിട്ടെടുക്കുന്നത്.നതാലിയുമായി ലൂവീസോ പ്രണയത്തിലായിരുന്നു. നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ കൂടി ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ഇത് നിഷേധിക്കാതെ മൂന്ന് പേരെയും ഇയാൾ വിവാഹം കഴിക്കുകയായിരുന്നു. നതാലിയും നടാഷയും നദെഗെയും ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ്. നതാലിയെ കാണാൻ ലുവിസോ വീട്ടിലെത്തുകയും സഹോദരിമാരെ നതാലി പരിചയപ്പെടുത്തുകയും ചെയ്തതോടെയാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്തിയത്. ആദ്യം ലുവിസോ അൽപ്പമൊന്ന് ഞെട്ടി. തലകറങ്ങി എന്നാണ് വിവാഹാഭ്യർത്ഥന സമയത്തെ കുറിച്ച് ഈ യുവാവ് പറയുന്നത്. സ്വപ്നം കാണുന്നതാണോ എന്ന് പോലും വിചാരിച്ചുവെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖ്തതിൽ ലുവിസോ പറയുന്നു. മൂവരേയും വിവാഹം ചെയ്തതിൽ താൻ സന്തോഷിക്കുന്നു, മറ്റുളളവർ എന്ത് വിചാരിക്കുമെന്ന് താൻ ചിന്തിക്കുന്നില്ല. വിവാഹത്തെ തന്റെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല. പക്ഷെ തനിക്ക് പറയാനുളളത് പ്രണയത്തിന് അതിരുകളില്ലെന്നാണ്. ചെറുപ്പം മുതൽ എല്ലാം പരസ്പരം പങ്കുവയ്ക്കുന്നവരാണ് തങ്ങൾ മൂന്ന് പേരും, അത്കൊണ്ട് മൂന്ന് പേർക്കുമായി ഒരു ഭർത്താവ് എന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലെന്ന് നതാലിയെയും സഹോദരിമാരും പറഞ്ഞതായി ലുവിസൊ പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
