മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ജല്‍ഗാവ് എം.പി ഉന്മേഷ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു. ഉന്മേഷിന്റെ അപ്രതീക്ഷിത ചുവടുമാറ്റം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.
വടക്കന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ശക്തനായ നേതാവായിരുന്നു പാട്ടീല്‍. പാട്ടീലിന്റെ പിന്മാറ്റം മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. 2019ലാണ് ഉന്മേഷിന് ബി.ജെ.പി ജല്‍ഗാവില്‍ ടിക്കറ്റ് നല്‍കിയത്.