തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിനില്ല. ‘സി.പി.എമ്മിന്റെ അക്കൗണ്ടുകളെല്ലാം നിയമപരമായി കൈകാര്യം ചെയ്യുന്നവയാണ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിനു രഹസ്യ അക്കൗണ്ടുകളുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *