മലപ്പുറം: മഞ്ചേരിയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍. രണ്ട് കിലോ കഞ്ചാവുമായി ജലാലുദ്ദീന്‍ ശൈഖ് എന്നയാളാണ് പിടിയിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ചാണ് ജലാലുദ്ദീന്‍ ശൈഖിനെ അറസ്റ്റ് ചെയ്തത്. ബംഗാളില്‍ നിന്നും സ്ഥിരമായി ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് ജലാലുദ്ദീന്‍ ശൈഖെന്ന് എക്‌സൈസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്.