
മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുക. പൂർണമായ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിന് നൽകും. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും ഡിഎംഇ കെ.വി വിശ്വനാഥൻ പറഞ്ഞു. പുകയുണ്ടായതും അതിലൂടെ രോഗികൾക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുൾപ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളജ് സൂപ്രണ്ട്, തൃശൂർ മെഡി. കോളജ് സർജറി വിഭാഗം പ്രൊഫസർ, എറണാകുളം പൾമണോളജി എച്ച്ഒഡി, കൊല്ലം മെഡി. കോളജ് ഫോറൻസിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂർ നീണ്ടു. വകുപ്പ് മേധാവികൾ, മെഡിക്കൽ കോളജ് സൂപ്രണ്ട്, ഡിഎംഇ, പ്രിൻസിപ്പൽ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.