ആലപ്പുഴ: ഹരിപ്പാട് രമേശ് ചെന്നിത്തല വിജയിച്ചു. സിപിഐയുടെ ടിടി ജിസ്‌മോനെതിരെ 23377 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിലാണ് വിജയം. 2021ല്‍ സിപിഐയുടെ ആര്‍ സജിലാലിനെതിരെ 13,666 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

1982, 1987, 2011, 2016, 2021 എന്നീ ടേമുകളിലും ഹരിപ്പാടിനെ പ്രതിനിധീകരിച്ചത് രമേശ് ചെന്നിത്തലയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് ഇക്കുറി ചെന്നിത്തല വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *