യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള പാർട്ടി പൂർണ്ണമായും തകർന്നടിയുന്നു. മത്സരിച്ച 12 സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ പിന്നിലായതോടെ എൽ.ഡി.എഫിലെ രണ്ടാം കക്ഷിയാകാനുള്ള നീക്കങ്ങൾക്കും തിരിച്ചടിയേറ്റു.

സ്വന്തം തട്ടകമായ പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തുടക്കം മുതൽ പിന്നിലായിരുന്നു. മാണി സി. കാപ്പന്റെ മുന്നേറ്റം തടയാൻ ജോസ് കെ. മാണിക്ക് ഇത്തവണയും കഴിഞ്ഞില്ല. ഇടുക്കിയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കിയിൽ പരാജയപെട്ടു. കാഞ്ഞിരപ്പള്ളിയിൽ എൻ. ജയരാജ് കോൺഗ്രസിലെ റോണി കെ. ബേബിയോട് 3,000-ൽ അധികം വോട്ടുകൾക്ക് പിന്നിലായി. പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലും വലിയ വോട്ടുവിത്യാസത്തിൽ പിന്നിലാണ്.

2021-ൽ അഞ്ച് സീറ്റുകൾ നേടി ഇടതുമുന്നണിയുടെ കരുത്തായി മാറിയ ജോസ് കെ. മാണിക്ക്, ഈ തിരഞ്ഞെടുപ്പ് ഫലം പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വലിയ വെല്ലുവിളിയാകും ഉയർത്തുക.

Leave a Reply

Your email address will not be published. Required fields are marked *