ന്യൂഡല്‍ഹി / തിരുവനന്തപുരം: രാജ്യം ആര് ഭരിക്കുമെന്ന ചോദ്യമുനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യാ മുന്നണിയും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആദ്യ മിനിറ്റുകളില്‍ എന്‍.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു. വോട്ടെണ്ണൽ ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിൽ ഇൻഡ്യ മുന്നേറുന്നു. 234 സീറ്റിൽ മാത്രമാണ് എൻ.ഡി.എ മുന്നേറുന്നത്.

കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളില്‍ ലീഡ് നിലകള്‍ മാറിമറിയുകയാണ്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകള്‍ കൂടി എണ്ണിത്തീര്‍ന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.

Leave a Reply

Your email address will not be published. Required fields are marked *