കോഴിക്കോട്. കോഴിക്കോടിന്റെ നന്മ നിറഞ്ഞ മണ്ണില്‍ വര്‍ഗീയ – വ്യാജ പ്രചരണങ്ങള്‍ വിലപോവില്ലായെന്നും, നന്മയോടൊപ്പവും സത്യ സന്ധമായ രാഷ്ട്രീയത്തിനൊപ്പവുമാണ് കോഴിക്കോട്ടെ പ്രബുദ്ധരായ ജനതയുടെ മനസ്സ് എന്നും തെളിയിക്കുന്നതാണ് ലോകസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് മുസ് ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടേയും, എം.കെ രാഘവന്റെയും, ഷാഫി പറമ്പിലിന്റെയും വിജയം വര്‍ഗീയ കള്ള പ്രചരണങ്ങള്‍ക്ക് മുകളില്‍ ജനാധിപത്യവും, മതേതരത്വവും നേടിയ വിജയമാണെന്നും മുസ്ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എ ഖാദര്‍ മാസ്റ്റര്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ എന്നവര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. എം.കെ രാഘവന് എം.പി യെ കോഴിക്കോട്ടെ ജനത മുഴുവന്‍ ഹൃദയത്തിലേറ്റിയെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ വിജയം. എം.കെ രാഘവന്റെ ജനകീയ ഇടപെടലിനുള്ള സാക്ഷിപത്രമാണ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ച വര്‍ദ്ധിത ഭൂരിപക്ഷം. വര്‍ഗീയ പരാമര്‍ശങ്ങള്‍കൊണ്ടും, കള്ള പ്രചരണങ്ങള്‍ കൊണ്ടും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സി.പി.എം ന്റെ അഹന്തക്കേറ്റ തിരിച്ചടിയാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വ്യാജമായി സൃഷ്ടിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ച കാഫിര്‍ പ്രയോഗം ഇനിയുള്ള തിരഞ്ഞെടുപ്പുകളിലും സി.പി.എം നെ വേട്ടയാടും. വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ബി.ജെ.പി യേക്കാളും മുന്നില്‍ നിന്ന സി.പി.എം ഇനിയെങ്കിലും അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ വലിയ വിജയം മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശാവഹവമാണെന്നും കൂട്ടിച്ചേര്‍ത്തു. വയനാട് പാര്‍ലിന്റില്‍ ഉള്‍പ്പെട്ട തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്നും ശ്രീ രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷമാണ് നല്‍കിയത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം നേടാനും, വോട്ട് വര്‍ദ്ധിപ്പിക്കാനും സാധിച്ചു. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഈ വിജയം ആവര്‍ത്തിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തും, കോര്‍പ്പറേഷനും, ഭൂരിപക്ഷം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും യു.ഡി.എഫ് ന് ഭരണം ലഭിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ് ലിം ലീഗ് തുടക്കം കുറിച്ച് കഴിഞ്ഞെന്നും കെ.എ ഖാദര്‍ മാസ്റ്ററും സി.പി.എ അസീസ് മാസ്റ്ററും അറിയിച്ചു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020