കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ട്വീറ്റിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ‘ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’ എന്നാണു സന്ദീപ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

‘കേരളത്തിലെ ഭൂരഹിതർക്ക് നൽകേണ്ട എഴുപതിനായിരത്തിലധികം ഏക്കർ പാട്ട ഭൂമി കയ്യേറിയ ഹാരിസൺ മലയാളം സുരക്ഷിതരായി ഇരിക്കുന്നതിൻ്റെ ടെക്നിക് ഇപ്പോൾ പിടികിട്ടി. ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’, സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എൽഡിഎഫ്‌ സർക്കാർ നിക്ഷേപ/വ്യവസായ സൗഹൃദ നയം തുടരുമെന്നും, വ്യവസായ സംരംഭങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഗോയെങ്കയ്‌ക്ക്‌ റീട്വീറ്റ്‌ ചെയ്‌തുകൊണ്ട്‌ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയെങ്ക ട്വീറ്റ് ചെയ്‌തത്.

Leave a Reply

Your email address will not be published. Required fields are marked *